KERALA FLOODS-2019
മാനവ സേവ മാധവ സേവ


   
   
നാട്ടിക പഞ്ചായത്ത് ചേർക്കര തായാട്ട് സുകുമാരന്റെ വീട് പുത്തൻതോട് ചപ്പുചവറുകൾ നിറഞ്ഞും സംരക്ഷണ ഭീതി കിട്ടാതെയും തോട്ഗതി മാറി ഒഴുകി തുടർന്ന് പ്രദേശത്തെ വീടിൻറെ അടിത്തറ വരെ ഇളകിയ നിലയിലായിരുന്നു. സേവാഭാരതി തളിക്കുളം മണ്ഡലത്തിലെ പ്രവർത്തകരുടെ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി വെള്ളമൊഴുക്ക് തടയുന്നതിനുവേണ്ടി ചാക്കുകളിൽ മണ്ണ് നിറച്ച് ഭിത്തി കെട്ടി കഴിഞ്ഞവർഷവും ഇതേ സാഹചര്യം ഉണ്ടായി എന്നാണ് വീട്ടുകാരും നാട്ടുകാരും പറഞ്ഞത് പഞ്ചായത്ത്‌ പ്രസിഡണ്ട് ഉൾപ്പെടെ അധികാരികൾ നോക്കിനിൽക്കെയാണ് സേവാഭാരതി പ്രവർത്തകർ ബിതി നിർമ്മിച്ചു നൽകിയത് സേവാഭാരതി പ്രവർത്തകരായ ഭഗീഷ് പൂരാടൻ. സുജിത്ത് വല്ലത്ത്‌. തിലേഷ്. രാജീവ് നമ്പികടവ്. ആരോൺ തളിക്കുളം. ഹരികൃഷ്ണൻ. ബിജോയ് പുളിയംമ്പ്ര. പ്രബീഷ് കാളിദാസ. അമ്പതോളം പ്രവർത്തകർ നേതൃത്വം നൽകി.
   
സേവാഭാരതി കാഞ്ഞങ്ങാട് ആരംഭിക്കുന്ന പ്രളയദുരിതാശ്വാസ ഉൽപ്പന്നശേഖരണ കേന്ദ്രം ഹോസ്സ്ദുർഗ്ഗ് സി.ഐ. ശ്രീ.വിനോദ് കുമാർ നിർവ്വഹിക്കുന്നു.വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട്. യൂസഫ് ഹാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു
   

സേവാഭാരതി കൊയിലാണ്ടി

ദുരിതാശ്വാസ വിഭവ സംഭരണകേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി സേവാ ഭാരതിയുടെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ വിഭവ സംഭരണ കേന്ദ്രം സ്റ്റേഡിയം ബിൽഡിംഗിൽ ആരംഭിച്ചു
കൊയിലാണ്ടി രാമകൃഷ്ണമഠാധിപതി സംപൂജ്യസുന്ദരാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ശ്രീ മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രത്മശ്രീ ജയശങ്കർ സ്വാമികൾ അനുഗ്രഹ ഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തിയ ബൗദ്ധിഖ് പ്രമുഖ് കെ.പി രാധാകൃഷ്ണൻ സേവാ സന്ദേശം നൽകി

കൊയിലാണ്ടി രാമകൃഷ്ണ മoത്തിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "പ്രചോദൻ " സമാഹരിച്ച തുകയും വസ്ത്രങ്ങളും
ബ്രത്മശ്രീ ജയശങ്കർ സ്വാമികൾ ഏറ്റുവാങ്ങി കൊയിലാണ്ടി സുന്ദരത്തിൽ അമൃത ശ്രീയുടെ വകയുള്ള വസ്ത്രങ്ങൾ സംപൂജ്യ സുന്ദരാനന്ദജി ഏറ്റുവാങ്ങി.
ചടങ്ങിൽ അഡ്വ. വി. സത്യൻ, ശ്രീ ബാലതിലകൻ ( റോട്ടറി ക്ലബ്ബ്), പ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു

   
ഒതുക്കുങ്ങൽ പഞ്ചായത്തിലെ പൊട്ടിക്കല്ല് ദുരിതാശ്വാസ ക്യാമ്പിൽ ഇന്നത്തെ ഉച്ചഭക്ഷണം സേവാഭാരതിയുടെ നേതൃത്വത്തിലായിരുന്നു,.. ഭക്ഷണ സമയത്ത് KNA ഖാദർ എംഎൽഎ യും മുനവറലി തങ്ങളും ക്യാമ്പ് സന്ദർശിക്കുകയുണ്ടായി, ക്യാമ്പിലുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുകയും.... സേവാഭാരതി പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു,,,...
   

#വീണ്ടെടുക്കാം_കേരളത്തെ_സേവാഭാരതിക്കൊപ്പം

മലപ്പുറം ജില്ലയിൽ പ്രളയം ബാധിച്ച പാലേമാട്, എടക്കര ഭാഗങ്ങളിൽ സേവാഭാരതിയുടെ അഭിമുഖ്യത്തിൽ 3 ദിവസമായി നടത്തി വരുന്ന കിണർ ശുചീകരണം

   
ആലപ്പുഴ പുളിം കുന്ന് ആശുപത്രിയിൽ സേവാഭാരതി പ്രളയത്തിൽ പെട്ട രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു
   
#സേവാഭാരതിശ്രീകണ്ടാപുരം
മാനവ സേവ മാധവ സേവ ശ്രീകണ്ടാപുരം ഭാഗത്ത്‌ നടന്ന സേവന പ്രവർത്തനത്തിൽ നിന്നും
   
സേവാഭാരതി കൊയിലാണ്ടിയുടെ നേതൃത്വത്തിൽ പേരാമ്പ്ര -മുയിപ്പോത്ത് നടത്തിയ രക്ഷാപ്രവർത്തനം
   
കോഴിക്കോട് പന്തീരാംകാവ് സരസ്വതി സ്ക്കൂളിൽ പ്രളയത്തിൽ അകപ്പെട്ട സഹോദരങ്ങൾക്ക് പുതുവസ്ത്രം നൽകി നോമ്പ് തുറക്കുള്ള വ്യവസ്ഥ ഒരുക്കി
   

സേവാഭാരതി
വെള്ളം കയറിയ മുയിപ്പോത്ത് ,
ചെറുവണ്ണൂർ പ്രദേശത്ത് കൊയിലാണ്ടി സേവാഭാരതിയുടെ രക്ഷാപ്രവർത്തനം

മുയിപ്പോത്ത് അങ്ങാടിയുടെ സമീപ പ്രദേശങ്ങളിൽ കൊയിലാണ്ടി ബീച്ചിൽ നിന്നും പോയ വഞ്ചിയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്
ശനിയാഴ്ച തുടങ്ങിയ പ്രവർത്തനം ഞായറാഴ്ചയും തുടരുകയാണ് കൊല്ലം ബീച്ചിൽ നിന്നും, ചെറിയമങ്ങാട് ബീച്ചിൽ നിന്നും ഉള്ള മത്സ്യതൊഴിലാളികളായ സേവാഭാരതി പ്രവർത്തകർക്ക് രാജു കൊല്ലം ബീച്ച്, ലൈജു കൊല്ലം ബീച്ച്, എന്നിവർ നേതൃത്വം നൽകുന്നു

   

സേവാഭാരതി കൊയിലാണ്ടി

സദാ കർമരംഗത്ത്

വയനാട്ടിലെ മേപ്പാടിയിൽ ഉരുൾപൊട്ടിയ പ്രദേശത്ത് കൊയിലാണ്ടി സേവാഭാരതിയുടെ പ്രവർത്തകർ തിരച്ചിൽ നടത്തുന്നു......

സേവനം ഈശ്വര പൂജയല്ലോ.....

 

   
തിരുന്ന ക്കരയിലെ ബാലഗോകുലത്തിലെ കുട്ടികൾ - വയനാടിന് ഒരു - കൈതാങ്ങ് - സേവാ സാമഗ്രികൾ സമർപ്പിക്കുന്നു
   
നിലമ്പുർ മേഖലയിലെ പ്രകൃതി ദുരന്തങ്ങൾ അതിഭീകരമാണ്.
കാഴ്ചകൾ അതിദാരുണമാണ്. പ്രാന്ത സേവാപ്രമുഖ് ആ.വിനോദ്,
സേവാഭാരതി _ സംഘ സംസ്‌ഥാന നേതൃത്വം ദുരന്തമേഖലയിൽ പ്രാഥമിക വിലയിരുത്തൽ നടത്തി.
   
സേവാഭാരതി 25 ബാച്ചുകളായി 250 പേർ വെള്ളമിറങ്ങിയ പ്രദേശങ്ങൾ ക്ലീൻ ചെയ്യുവാനായി നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയിട്ടുണ്ട്.
   

കനത്ത മഴയിൽ ട്രെയിനുകളിൽ റദ്ദാക്കിയത് മൂലം ദുരിതമനുഭവിക്കുന്ന യാത്രക്കാർക്ക് സേവാഭാരതി ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന സൗജന്യഭക്ഷണ വിതരണം

സേവാഭാരതി ഷൊർണൂരിൽ ഉള്ള യാത്രക്കാർക്ക് ഭക്ഷണം, കുടിവെള്ളം താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്

   
സേവാഭാരതി തിരുവല്ല
സേവാഭാരതി തിരുവല്ലയുന്നിറ്റിന്റെ നേതൃത്വത്തൽ വെൻ പാലക ദളിമംഗലം സകുളിൽ ആരംഭിച്ച 9/8/2019. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന്
   
കണ്ണൂർ പാനൂർ, കരിയാട് മുക്കാളിക്കര തുടങ്ങിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് പോയവരെ സേവാഭാരതിയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന് പ്രാന്ത സഹസമ്പർക്ക പ്രമുഖ് പി പി സുരേഷ് ബാബു പങ്കെടുത്തു
   
#സദാ_നിരന്തരം_കർമ്മനിരതരായി_സേവാഭാരതി
അകത്തേത്തറയില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണം ചെയ്യുന്നു..
   
കാവിൽപ്പാട് ഓട്ടുകമ്പനിയ്ക്ക് സമീപം കനത്തമഴയിൽ കടപുഴങ്ങി വീണ മരം മുറിച്ച് നീക്കം ചെയ്യുന്ന കാവില്‍പ്പാട് സേവഭാരതി പ്രവര്‍ത്തകര്‍..
   
പാലക്കാട് കല്പാത്തി പ്രദേശത്ത് സേവാഭാരതി പ്രവർത്തകർ സേവന പ്രവർത്തനത്തിൽ
   

#സദാ_നിരന്തരം_കർമ്മനിരതരായി
#സേവാഭാരതി

സേവാഭാരതി പ്രവർത്തകർ അകത്തേത്തറ അങ്കവാല്‍പറമ്പില്‍ ഭക്ഷണവിതരണം നടത്തുന്നു..

   
കനത്ത മഴയിൽ പാലക്കാട് നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകൾ മുങ്ങിയതറിഞ്ഞ് സേവാഭാരതി പ്രവർത്തകരെത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങൾ.
#keralafloods2019 #keralarains
   

#കണ്ണീരൊപ്പാൻകദനമകറ്റാൻ....

പെരുമ്പാവൂരിൽ അഭയാർത്ഥി ക്യാമ്പുകൾ തുറന്നു.....

സേവാഭാരതിയുടെ സേവാകേന്ദ്രം പെരുമ്പാവൂർ ശാസ്താ ക്ഷേത്രത്തിൽ പ്രവർത്തനമാരംഭിച്ചു....

സേവാ പ്രവർത്തകർ സജ്ജരായി കർമ്മരംഗത്ത്.....

പാചകത്തിനുള്ള അരിയും പലചരക്കുമായി സുമനസ്സുകൾ,,,, പാചകത്തിന് നിരവധി പ്രവർത്തകർ...

പെരുമ്പാവൂർ ഗവ: LP സ്കൂളിൽ ഇന്ന് ദുരിതബാധിതർക്ക് ഭക്ഷണ വിതരണം..

പെരുമ്പാവൂർ MLA ശ്രീ.എൽദോസ് കുന്നപ്പിള്ളി, വൈസ് ചെയർപേഴ്സൺ ശ്രീമതി നിഷ വിനയൻ എന്നിവർ സേവാഭാരതിയുടെ ഭക്ഷണ വിതരണത്തോടൊപ്പം.....

#മാനവസേവമാധവസേവ....

   

#സേവാഭാരതി #അങ്കമാലി സന്നദ്ധപ്രവർത്തകർ വിവിധ മേഖലകളിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ. പറമ്പുശ്ശേരി പ്രളയ മേഖലയിൽ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ #സേവാഭാരതിയോടൊപ്പം

   
നിലമ്പൂർ താലൂക്കിൽ പെട്ട പല പ്രദേശങ്ങളും വെള്ളത്തിലാണ് ... വീടുകൾ വെള്ളത്തിൽ മുങ്ങി കൊണ്ടിരിക്കുന്നു .മഴ തുടർന്നും പെയ്യുകയാണ്. വീട്ടിൽ അകപ്പെട്ടവർ ആശങ്കയിലാണ് .സേവാഭാരതി പ്രവർത്തനസജ്ജമാണ്
   

#സദാ_നിരന്തരം_കർമ്മനിരതരായി

സേവാഭാരതി പ്രവർത്തകർ കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്ലേക്ക് രക്ഷ പ്രവർത്തനത്തിനായി പുറപ്പെട്ടു.

#sevabharathistatehelpline #8330083324

കോഴിക്കോട് ജില്ലയിൽ ചാലിയാർ, കുറ്റിയടി പുഴയുടെ തീരത്തു താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
മാവൂർ, പെരുവയൽ, തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി പഞ്ചായത്തുകളിലെ ചാലിയാറിൻറെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം

കുറ്റ്യാടി പുഴയുടെ തീരത്ത് മണിയൂർ, വേളം, കുറ്റിയാടി, കായക്കൊടി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര,ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര, തുറയൂർ, ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണം. ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദ്ദേശം എല്ലാവരും പാലിക്കണം.

   
വെള്ളക്കെട്ടിൽ പെട്ട തൃശൂർ വില്ലടം കമ്പോളച്ചിറയിലെ പത്തോളം കുടുംബങ്ങളെ സേവാഭാരതിയുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ 4 മണിയോടെ വില്ലടം ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു
#Statehelplinenumber #8330083324
   
#സദാ_നിരന്തരം_കർമ്മനിരതരായി
#Sevabharathistatehelpline #8330083324
പരിഭ്രാന്തരാവേണ്ട സേവാഭാരതി ഒപ്പമുണ്ട് മണ്ണൂർ ചോലത്തോട് പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന മട്ടന്നൂർ സേവാഭാരതി പ്രവർത്തകർ
   
കോഴിക്കോട് കുറ്റിയാടി മേഖലയിൽ കർമ്മ നിരതരായി സേവാഭാരതി പ്രവർത്തകർ കനത്ത മഴയിലും ചുഴലികാറ്റിലും വീടുകളിലേക്ക് വീണ മരങ്ങളുടെ ശിഖിരങ്ങൾ മുറിച്ചു മാറ്റുന്നു...
   

Swami Vivekananda

Indian Saint

Our duty is to encourage every one in his struggle to live up to his own highest idea, and strive at the same time to make the ideal as near as possible to the Truth.

Aadi Shankara

Indian Saint

Give up identification with this mass of flesh as well as with what thinks it a mass. Both are intellectual imaginations. Recognise your true self as undifferentiated awareness, unaffected by time, past, present or future, and enter Peace.