KERALA FLOODS-2018
മാനവ സേവ മാധവ സേവ


ശബരിഗിരി സംഘ ജില്ലയിലെ നിരണം ഖണ്ഡിലെ മണിപ്പുഴ ശാഖയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ


ശബരിഗിരി സംഘജില്ലയിലെ നിരണം ഖണ്ഡിലെ മണിപ്പുഴ ശാഖയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ


ആലുവ നഗരത്തിലെ ബൈപാസ് മുതൽ ആശ്രമം വരെയുള്ള റോഡുകളിൽ കടകളിലെയും, ആശുപത്രികളിലെയും വെള്ളം കയറി നശിച്ച വേസ്റ്റുകൾ റോഡിന്റെ പല ഭാഗങ്ങളിലായി കൂട്ടി ഇട്ടിരുന്നു... വേസ്റ്റുകൾ മാറ്റുന്ന കാര്യത്തിൽ മുനിസിപാലിറ്റി അലംഭാവം കാണിക്കുന്നതിനാൽ സേവാഭാരതി ആലുവ യുടെ നേതൃത്വത്തിൽ വേസ്റ്റുകൾ നഗരത്തിൽ നിന്നും നീക്കം ചെയ്യുന്നു...


വെള്ളപൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായി ചൊവ്വര ഗ്രാമസേവ സമിതിയുടെയും, സേവാഭാരതി ശ്രീമൂലനഗരത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീ ആഗമാനന്ദ വിദ്യാനികേതൻ സ്കൂളിലെ കുട്ടികൾക്ക് ബാഗ്, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നു


ആലുവ ചൂർണ്ണിക്കരയിലെ മുട്ടത്ത് വെള്ളം കയറി മുങ്ങിയ വീടിന്റെ പുനർ നിർമ്മാണം സേവാഭാരതിയുടെ നേതൃത്വത്തിൽ നടത്തുന്നു ...


സേവാഭാരതി കിറ്റ് വിതരണം മുളങ്ങിൽ.... പുതുക്കാട് ഖണ്ഡ് കാര്യവാഹ് ദിനേഷ് ചേട്ടൻ കിറ്റ് കൊടുത്ത് ആരംഭിച്ചപ്പോൾ...
മുതിർന്ന പ്രവർത്തകരായ ശങ്കരൻകുട്ടിയെട്ടൻ കുട്ടേട്ടൻ ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് സനൽജി തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരുന്നുസേവാഭാരതി മാവേലിക്കര നഗരം പ്രളയ ദുരിതാശ്വാസ സേവാ സമിതി നേതൃത്വത്തിൽ മാവേലിക്കര കൊച്ചിയ്ക്കൽ വിദ്യാധിരാജാവിദ്യാപിoത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ്


സേവാഭാരതിയുടെ നേത്യത്വത്തിൽ മാവേലിക്കര നഗരത്തിൽ ആരംഭിച്ച " പ്രളയദുരിതാശ്വാസ സേവന കേന്ദ്രത്തിന്റെ " സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മാവേലിക്കര നഗരസഭയിലെ 2 ,3 ,4 ,വാർഡുകൾ കേന്ദ്രീകരിച്ച് കണ്ടിയൂർ കുരുവിക്കാട്ട് ഗവൺമെന്റ് UP സ്കൂളിൽ ഇന്ന് രാവിലെ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് സേവാഭാരതി ജില്ലാ സെക്രട്ടറി ശ്രീ.കെ.ബാബു ഉത്ഘാടനം ചെയ്തു .
ഹരിയാനയിൽ നിന്നും എത്തിയിട്ടുള്ള വിദഗ്ദ്ധ 'ഡോക്ടർമാർ ക്യാമ്പിനു നേതൃത്വം നൽകി ..!#കൈത്തറിക്ക്_ഒരു_കൈത്താങ്ങ്

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട പറവൂർ ചേന്ദമംഗലം കൈത്തറിതൊഴിലാളികളുടെ തറികൾ പുതുക്കി പണിയുന്നതിന് കോതമംഗലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സേവാഭാരതി #സേവകിരൺ 10;000/- രൂപ നൽകി .
ചെറിയ പല്ലം തുരുത്ത് വടക്ക് യുവജന വായനശാലയിൽ നടന്ന വിതരണം ദേശീയ സേവാഭാരതി അഖിലേന്ത്യ ഉപാധ്യക്ഷനും ആർ എസ് എസ് പ്രാന്ത സംഘചാലകുമായ പി ഈ ബി മേനോൻ ഉദ്ഘാടനം ചെയ്തു .

പാലായിൽ സേവാഭാരതി 500 കുടുംബങ്ങൾക്ക് വസ്ത്രവും ആഹാരസാദനങ്ങളും കൊടുക്കുവാൻ തയ്യാറാക്കിയ കിറ്റ്


സേവാഭാരതി എടത്തിരുത്തി പഞ്ചായത് മേഘലയിലെ തുടർപ്രവർത്തനത്തിന്റെ ഭാഗമായി എടത്തിരുത്തി പഞ്ചായത്ത് മേഖലയിലെ തുടർപ്രവർത്തനത്തിന്റെ ഭാഗമായി പൈനൂർ പല്ല,പറയാന്കടവ് മേഘല ഉല്പന്നവിതരണം ബഹു. യോഗിനിമാതാ സേവാകേന്ദ്രം പ്രസിഡന്റ് എ പി സദാനന്ദൻ അവർകൾ കൈമാറി. തദവസരത്തിൽ ബി. ജെ. പി കൈപ്പമംഗലം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജ്യോതി ബസു, ബി. ജെ. പി പൈനൂർ വാർഡ് കമ്മിറ്റി പ്രസിഡന്റ് തിലകൻ വലിപ്പറമ്പിൽ, ഷാനിൽ, രാഷ്ട്രീയ സ്വയംസേവക സംഘം മതിലകം ഖണ്ഡ് ബൗദ്ധിക് പ്രമുഖ് സുനിൽ വെന്നിക്കൽ, യോഗിനിമാതാ സേവാകേന്ദ്രം സെക്രട്ടറി എൻ. എസ് സജീവ്, വേലായി മേനേശേരി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. എഴുനൂറോളം കുടുംബങ്ങൾക്ക് വിതരണം ഉല്പന്ന വിതരണം നടത്തി.
ബുധനൂർ തെക്കേഭാഗത്തു നടന്ന സേവാഭാരതിയുടെ മെഡിക്കൽ ക്യാമ്പ്സേവാഭാരതി അമ്പലപ്പുഴ താലൂക്കിന്റെയും ദി ന്യൂ ഫങ്ഷൻ മെറ്റീരിയൽ സപ്പലയേഴ്‌സ് ആൻഡ് ഡെക്കറേറ്റർസ് വെൽഫയർ അസോസിയേഷൻ വിജയവാഡ ആന്ധ്ര പ്രദേശിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ നടന്ന ദുരിതാശ്വാസ കിറ്റ് വിതരണം

#സേവാഭാരതി_ആദരണസഭ
കൊല്ലം ജില്ലയിലെ രക്ഷാപ്രവർത്തനത്തിന് പങ്കെടുത്ത മത്സ്യതൊഴിലാളികൾക്ക് സേവാഭാരതി നൽകുന്ന ആദരണം

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളും സൂപ്രണ്ടും ശുചീകരിക്കാൻ വേണ്ടി സേവാഭാരതിയെ ഏൽപ്പിച്ച പരിസരം ശുചീകരിച്ചുതിരുവനന്തപുരം മഹാനഗരം രാജാജി നഗർ ശുചീകരണം യജ്ഞം ഉത്ഘാടനം ചെയ്തുBJP അഖിലേന്ത്യ സെക്രട്ടറി മുരളിധരറാവുജി, ശ്രീധരൻപിള്ള, PK കൃഷ്ണദാസ് എന്നിവർ പങ്കെടുത്തുകക്ഷി രാഷ്ട്രീയമില്ലാതെ ജനഹൃദയങ്ങളിലേക്ക് സേവാഭാരതി..
പറപ്പൂക്കര പഞ്ചായത്ത് പള്ളം രണ്ടാം വാര്‍ഡില്‍ സി.പി.ഐ നേതാവും മന്ത്രി സുനില്‍കുമാറിന്‍െറ പിഎയുമായ എ.എസ് രാജന്‍െറ വീട് വൃത്തിയാക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍..#ഹരിപുരം_സുബ്രമണ്യ_ക്ഷേത്രം

22ഓളം കണ്ണൂർ കൂത്തുപറമ്പ് താലൂക്കിലെ സേവാഭാരതി പ്രവർത്തകർ രാവിലെ മുതൽ വൈകുന്നേരം വരെ ഒന്നിച്ചു ശ്രമിച്ചതുകൊണ്ടാണ് ഇപ്പോഴൊന്നും നടതുറന്നു പൂജ നടത്താൻ സാധിക്കില്ല എന്നു പ്രതീക്ഷിച്ചിരുന്ന ഹരിപുരം സുബ്രമണ്യ ക്ഷേത്രത്തെ പഴയ നിലയിലേക്കു തിരിച്ചു കൊണ്ടുവരാൻ സാധിച്ചത്...

ക്ഷേത്ര ശുചികരണത്തിനു ശേഷം ക്ഷേത്ര നടയിലുള്ള വിളക്ക് സേവാഭാരതി പ്രവർത്തകർ തന്നെ ദീപം കൊളുത്തിയാണ് നമ്മൾ അവിടെനിന്നും മടങ്ങിയത്...


ആന്ധ്രയിൽ നിന്നും ഭക്ഷ്യസാധനങ്ങളുമായി വന്ന ഡ്രൈവർ മുല്ല സെയ്ദ് ജാഫറും നമ്മോടൊപ്പം സേവനപാതയിൽ


#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം
കാലടിയിലെ പൊതുവഴി ശുചീകരണം#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം
ഇന്ന് മലയിൻകീഴ് ഖണ്ഡ് ടീം ആലപ്പുഴ നെടുമുടിയിൽ ശുചീകരണത്തിൽ#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം
സേവാഭാരതി.... ചെങ്ങന്നൂരിൽ നടത്തുന്ന ശുചീകരണവും മെഡിക്കൽ ക്യാമ്പുംസേവാഭാരതിയുടെ നേതൃത്വത്തിൽ നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകര ദേശത്തെ കൈതവളപ്പിൽ വാസു ലീല ദമ്പതികളുടെ വീട് പുർണ്ണമായി നശിക്കുകയും മല പോലെ ചണ്ടി വന്നു മൂടുകയും ചെയ്തു അത് പൂർണ്ണമായി മാറ്റി കൊടുക്കാൻ സാധിച്ചു.


#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം
സേവാഭാരതി പ്രവർത്തകർ തകഴി ഭാഗത്തു നടത്തിയ സേവനംBabu Lakshmanan അനുഭവം
ഞാനിപ്പോൾ ചെങ്ങന്നൂരിൽ നിന്നും മടങ്ങി വരികയാണ്. ഹൈക്കോടതിയിലെ ഒരു അഭിഭാഷക സഹോദരിയുടെ പിതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതിനു ശേഷം. മരിച്ച് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് അദ്ദേഹത്തിന്റെ ശവശരീരം കണ്ടെത്തുന്നത്.
ശേഷം നാലു ദിവസം മോർച്ചറിയിൽ. മോർച്ചറിയിൽ നിന്നും ശരീരം ഡ്രസ്സ് ചെയ്യുന്നതിനും ശ്മശാനത്തിലെത്തിച്ച് മറവു ചെയ്യുന്നതിനുമായി സേവാഭാരതിയുടെ പ്രവർത്തകരല്ലാതെ ആരെയും എനിക്കവിടെ കാണാൻ കഴിഞ്ഞില്ല. സ്ഥലം MLA, പഞ്ചായത്ത് പ്രസിഡന്റ്, സ്ഥിരം ഖദർ ധാരികൾ, ബ്രാഞ്ച് കമ്മിറ്റിക്കാർ ആരെയും ഞാൻ കണ്ടില്ല. എഴുദിവസം പഴക്കമുള്ള ഒരു ശരീരം മറവു ചെയ്യുന്നത് ലളിതമായ കാര്യമല്ലല്ലോ
#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം
ആലുവയിലെ 12 വ്യത്യസ്ത പ്രദേശങ്ങളിൽ 27 വീടുകളും 6 കിണറുകളും 2 സ്കൂളും 1 അംഗൻവാടിയും, വഴികളും ശുചീകരിച്ച് #കോതമംഗലംസേവാഭാരതിടീം# മടങ്ങുന്നു#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം

പറമ്പിൽ സേവാഭാരതി ശുചീകരണത്തിൽ

#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം

വൈക്കത്ത് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ദുരിന്ത ബാധിത പ്രദേശത്ത് മൃഗങ്ങൾക്കായ് നടത്തിയ സൗജന്യ ചികിത്സ#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം

ഇന്ന് N. പറവൂർ തൂയിത്തറ St: Sebastian Church ദേവാലയത്തിൽ നടത്തിയ സേവാപ്രവർത്തനം
#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം

NSS സ്കൂൾ ചാലക്കുടിയിലെ ശുചീകരണ പ്രവർത്തനങ്ങൾ
#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം

കോതമംഗലത്ത് ദുരിത ബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാനായി ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കുന്ന സേവാഭാരതി പ്രവർത്തകർ
#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം

മൂവാറ്റുപുഴ സംഘ ജില്ലയിലെ സേവാഭാരതി പ്രവർത്തകർ ആലുവ കടുങ്ങല്ലൂർ ഭാഗത്ത് നടത്തുന്ന സേവനങ്ങൾ
#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം

കാഞങ്ങാട് സംഘ ജില്ലയിലെ സേവാഭാരതി ദുരന്തഭൂമിയിൽ സേവാപ്രവർത്തനത്തിൽ
#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം

തലശ്ശേരി സേവാ ഭാരതി പ്രവർത്തകർ ചാലക്കുടിയിലെ പ്രളയദുരിത മേഖലയിൽ കിണറുകൾ ശുചീകരിക്കുന്നു
#പകർച്ച_വ്യാധി_തടയാം
#ആരോഗ്യ_കേരളം_സൃഷ്ടിക്കാം
#ശുചീകരണമഹായജ്ഞം
#sept_1 #നമ്മുക്കും_പങ്കുചേരാം

വെള്ളം കയറി വൃത്തിഹീനമായ വീടുകൾ വൃത്തിയാക്കുവാൻ അമ്പലപ്പുഴ തകഴിയിൽ വിളവൂർക്കൽ പഞ്ചായത്തിലെ സംഘപരിവാർ പ്രവർത്തകർ
പാനൂർ സേവാഭാരതി പ്രവർത്തകർ ചാലക്കുടിയിൽ ശുചികരണ പ്രവർത്തനത്തിൽചേർപ്പ്, എട്ടുമന, ചിറയ്ക്കൽ എന്നീ സ്ഥലങ്ങളിലേക്കായി രണ്ടാം ദിവസ ശുചീകരണ പ്രവർത്തനത്തിനായി കണ്ണൂർ ജില്ലയിലെ സ്വയംസേവകർ


ABVP അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ജി.ലക്ഷമൺ പാലക്കാട് ജില്ലയിലെ വിവിധ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു..
ദുരന്തമേഖലയിലെ കിണറുകള്‍ ശുചീകരിക്കുന്ന പാലക്കാട് മലമ്പുഴയിലെ സേവാഭാരതി പ്രവര്‍ത്തകര്‍..പ്രളയത്തിലകപ്പെട്ട വീടുകൾ താമസ യോഗ്യമാക്കി ഉടമസ്ഥരെ തിരിച്ചേൽപ്പിക്കുകയെന്ന ദൗത്യവുമായി മീനച്ചിൽ താലൂക്കിൽ നിന്നും ആയിരത്തിലേറെ സേവാഭാരതി പ്രവർത്തകൾ ആറൻമുളയിൽ എത്തിച്ചേർന്നപ്പോൾ !പ്രളയദുരിതർക്ക് കൈതാങ്ങായി ദമ്പതികൾ. ഒലിപ്രം നിധിൻ മേച്ചേരിയും വധു അഞ്ജുഷയും ആണ് വിവാഹ വേദിയിൽ വച്ച് തുക കൈമാറിയത്. സേവാഭാരതിക്ക് വേണ്ടി മലപ്പുറം വിഭാഗ് സംഘ ചാലക് കെ. ചാരുവേട്ടൻ തുക ഏറ്റുവാങ്ങി കൂടെ എൻ. എം. ബിജുവും രാഗേശൻ നെച്ചിക്കാടും. നെച്ചിക്കാട്ട് ശാഖാ സ്വയം സേവകൻ ഷാലുവിന്റെ ഭാര്യാ സഹോദരനാണ് ഈ പുണ്യകർമ്മം ചെയ്തത്. ദമ്പതികളെ ദൈവം അനുഗ്രഹിക്കട്ടെബക്രീദ് ദിനത്തിലെ ഭക്ഷണം..
പാലക്കാട് ആണ്ടിമഠം
ദുരന്തബാധിതമേഖലകളില്‍ ഇന്നത്തെ ശുചീകരണം കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍..
പ്രളയ ബാധിത പ്രദേശമായ പുത്തൂർ 15-ാം വാർഡ് ലെ മേത്തുള്ളിപ്പാടം കാഞ്ഞാണിത്തോപ്പ് മേഖലകളിൽ സേവാഭാരതി പ്രവർത്തകർ ശുദ്ധജല വിതരണം നടത്തുന്നുഇത് ബാഗ്ലൂരിൽ നിന്നും സ്വയം സേവകർ ശേഖരിച്ചു കൊണ്ടുവന്ന സാധനങ്ങൾ
ബാഗ്ലൂരിലെ സ്വയം സേവകരുടെ കൂട്ടായ്മയായ സമന്വയയുടെ നേതൃത്വത്തിൽ വരുന്ന പന്ത്രണ്ടാമത്തെ ട്രക്ക് ആണിത്
100 ടൺ സാധനങ്ങൾ ഇതുവരെ പാലക്കാട് സേവാഭാരതി കളക്ഷൻ സെൻററിൽ ഇവർ എത്തിച്ചു കഴിഞ്ഞു
ഇനിയും ലോറികൾ വന്നുകൊണ്ടിരിക്കുന്നു
ഒരായിരം നന്ദി
#SamanwayaBangalore
#sevabharathi

#KeralaFloodRelief #SevaBharathi #സ്വാന്തനമായ്സേവാഭാരതി
#Me_With_Sevabharathi

കുട്ടനാട് ദുരിതബാധിത പ്രദേശങ്ങൾ പ്രാന്തകാര്യവാഹ് ശ്രീ പി ഗോപാലൻ കുട്ടി മാസ്റ്റർ പ്രാന്ത പ്രചാരക് ശ്രീഹരികൃഷ്ണൻ ചേട്ടൻ എന്നിവർ സന്ദർശിക്കുന്നു


   

കണ്ണൂരിലെ മണ്ണൂരില്‍ കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായ് മട്ടന്നൂര്‍ സേവാഭാരതി...

ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് രാഗേഷ് ജി, സേവാഭാരതി മട്ടന്നൂര്‍ സെക്രട്ടറി വി.എം കാര്‍ത്തികേയന്‍, ബി.ജെ.പി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് രാജട്ടേന്‍ തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി....#പുഞ്ചിരി_തൂകി_എരിച്ചിടാം_ജീവിത_ദ്വീപമിങ്ങേറും_ഇരുട്ടകറ്റാൻ..

കുട്ടനാട്ടിലെ വെള്ളപൊക്കം ബാധിത പ്രദേശങ്ങളിൽ സേവാഭാരതി നടത്തുന്ന ഭക്ഷ്യ ധാന്യ വിതരണത്തിൽ സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി ശ്രി UNഹരിദാസ്, സെക്രട്ടറി ശ്രി വിജയൻ, സേവനവാർത്ത ചീഫ് എഡിറ്റർ Santhosh Kuthampully തുടങ്ങിയവർ പങ്കെടുത്തു..


EMPATHY- a small group of friends കൂട്ടായ്മ രക്ഷാസേനകൾ ഉപയോഗിക്കുന്ന 5 ബോട്ടുകൾ തയ്യാറാക്കി സേവാഭാരതിക്ക്‌ നൽകി.
വലിയ പ്രളയകാലം പിന്നിട്ടാലും വെള്ളക്കെട്ടൂകൾ ഇറങ്ങാൻ ദിവസങ്ങളെടുക്കുന്ന പല സ്ഥലങ്ങളിൽ സേവാഭാരതിക്ക്‌ നൽകിയ ബോട്ടുകൾ ഉപകാരമാകും പരമാവധി ആളുകൾക്ക് സേവാഭാരതിയുടെ സേവനം എത്തിക്കാൻ സാധിക്കുമെന്ന് പ്രാന്ത സേവാ പ്രമുഖ് അ.വിനോദ് പറഞ്ഞു..
സേവാഭാരതിക്ക് വേണ്ടി അഖില ഭാരതീയ കാര്യകാരി അംഗം മാന്യ.സേതു ഏട്ടൻ empathy പ്രതിനിധി ശ്രി ഉല്ലാസ് ബാബുവിൽ നിന്ന് ഏട്ടുവാങ്ങി.


ഈ അനുഗ്രഹം,
ഇതു മാത്രം മതി ഞങ്ങൾക്ക് ഇനിയൊരായിരം തവണ, ഇതിലും ആവേശത്തോടെ മാനവസേവയിൽ ലയിക്കാൻ
#സുരക്ഷിതം_ഈ_കൈകളിൽ....
#കരകയറ്റാം_കേരളത്തേ
#സേവാഭാരതിയിലൂടെ
#MewithSevabharathi


സേവാഭാരതി പ്രവർത്തകരുടെ ദുരിതമേഖലയിലെ അവർണനിയമായ പ്രവർത്തനം.പറവൂരിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ കൊയിലാണ്ടി വിരുന്നുകണ്ടിയിലെ സേവാഭാരതി പ്രവർത്തകരെ തഹസിൽദാറും മുനിസിപ്പാലിറ്റി ചെയർമാനും നാട്ടുകാരും ചേർന്ന് സ്വീകരിക്കുന്നു.

#സുരക്ഷിതം_ഈ_കൈകളിൽ....
#കരകയറ്റാം_കേരളത്തേ
#സേവാഭാരതിയിലൂടെകൊല്ലം ജില്ലയിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിനു വേണ്ടി ചെങ്ങന്നൂരിൽ എത്തിയ സേവാഭാരതി പ്രവർത്തകർ
സേവാഭാരതി കൊയിലാണ്ടി വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനായി ആലുവയിലേക്ക്

സേവാഭാരതി ദുരന്തനിവാരണ യൂണിറ്റിന്റെ പ്രവർത്തകർ ആലുവ, തൃശൂർ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി തിരിച്ചു. ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിലെ കൊയിലാണ്ടി, കൊല്ലം പ്രദേശത്തുള്ള ഇരുപതോളം പ്രവർത്തകരാണ് ഭാഗ്യമാല എന്ന വള്ളവുമായി കൊയിലാണ്ടിയിൽ നിന്നും തിരിച്ചത്

വള്ളം കയറ്റിയ വാഹനത്തിന്റെ ആലുവയിലേക്കുള്ള യാത്ര കൊയിലാണ്ടി ഡപ്യൂട്ടി തഹസിൽദാർ ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു . രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്തീയ ഭൗതിക് പ്രമുഖ് കെ.പി രാധാകൃഷ്ണൻ ,ഭാരതിയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡണ്ട് രജനീഷ് ബാബു, വി.കെ ജയൻ, ജയൻ കൊല്ലം, മനോജ് തുടങ്ങിയവർ സംഘത്തെ യാത്രയയക്കാൻ എത്തിയിരുന്നു

ദുരന്തമുഖത്തെ ദാരുണ ദൃശ്യങ്ങൾ കാണുമ്പോൾ ഹൃദയം നുറുങ്ങാറുണ്ട്...
മനസ് തളരാറുണ്ട്...
എന്നാൽ കൈകൾ തളരാറില്ല...
ശരീരം ഒരിഞ്ചും തളരാറില്ല...
കാരണം സമൂഹം എന്നത് ഞാൻ തന്നെയാണ്...
എന്നിൽ നിന്ന് വേറിട്ട് സമുഹമില്ല...
അവരെന്റെ കൂടപ്പിറപ്പാണ് അത് കൊണ്ട് തളരില്ല...
പ്രകൃതി രണ്ടും കൽപിച്ചാണ്....
പ്രകൃതിയോട് മൽസരിക്കാനാവില്ല...
കൂടപ്പിറപ്പ്കളെ കൈവിടാനുമാവില്ല....
അത് കൊണ്ട് നമ്മളും രണ്ടും കൽപിച്ച് തന്നെ...
ഏത് പരിതസ്ഥിതിയിലും നാം തയ്യാർ...
300 ഇൽ കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി മൽസ്യ പ്രവർത്തക സുഹൃത്തുക്കൾ തകഴിയിലെ ഫയർ ഫോഴ്സ് സുഹൃത്തുക്കൾ എല്ലാവരും കൈ മെയ് മറന്നു പ്രവർത്തിച്ചു ആർ എസ് എസ് താലൂക്ക് കാര്യകർത്താക്കൽ ആയ രതീഷ് അരുൺ എന്നിവർ മണ്ഡൽ കാര്യകർത്താവായ മോബിൻ എന്നിവർ ഇന്നലെ രാത്രി 1 മണി വരെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ മുന്നിൽ നിന്നു താലൂക്ക് കാര്യകർത്താക്കൽ ആയ സുമേഷ് ഭുവൻ എന്നിവർ ഭക്ഷണം മറ്റു യാത്ര കാര്യങ്ങൾ ക്രേമീകരിച്ചു.
മാധവ സേവ മാനവ സേവ...
കേരളം മുഴുവൻ കണ്ണീർ കയത്തിൽ മുങ്ങിയപ്പോൾ സഹായഹസ്തവുമായി സേവാഭാരതിയോടൊപ്പം കേരളവർമ്മയിലെ എബിവിപി പ്രവർത്തകരും.


ചേർപ്പ് സി.എൻ.എൻ. സ്കൂളിൽ നടക്കുന്ന
ഞങ്ങളുടെ ക്യാമ്പിൽ ഇപ്പോൾ എഴുനൂറിലേറെ ആളുകളായി.
വളരെ ചിട്ടയോടെ കാര്യങ്ങൾ നടക്കുന്നു.
ഭക്ഷണവും, വസ്ത്രവും, മരുന്നും, കിടക്കാനുള്ള പായയും, വിരിയും, പുതപ്പും, കമ്പിളിയുമെല്ലാം ആവശ്യത്തിനുണ്ട്


#WE WITH Seva Bharathi
'മാധവസേവ മാനവസേവ '

മണ്ണാർക്കാട് കുന്തിപ്പുഴ കലിതുള്ളി ഒഴുകിപ്പോ സ്വന്തം വീടുകൾ വിട്ടൊഴിഞ്ഞു പോയി മാറി താമസിച്ചവർ വന്നപ്പോ ഉണ്ടായിരുന്ന വീടിന്റെ രൂപം മാറി സാധനം ഓക്കേ നശിച്ചു പോയി അവർക്ക്ഒരു കൈത്താങ്ങായി എല്ലാവരുടെയും വീടുകളിൽ കയറിയ വെള്ളവും ചെളിയും നീക്കം ചെയ്യാൻ സേവാഭാരതിയോടൊപ്പം ഇന്നത്തെ ദിവസം മുഴുവൻ മുതുകുറുശ്ശി ശാഖ പ്രവർത്തകർ
അവർക്കൊരു കൈതാങ്ങാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു


ദുരന്തമുഖത്തെ ദാരുണ ദൃശ്യങ്ങൾ കാണുമ്പോൾ ഹൃദയം നുറുങ്ങാറുണ്ട്...
മനസ് തളരാറുണ്ട്...
എന്നാൽ കൈകൾ തളരാറില്ല...
ശരീരം ഒരിഞ്ചും തളരാറില്ല...
കാരണം സമൂഹം എന്നത് ഞാൻ തന്നെയാണ്...
എന്നിൽ നിന്ന് വേറിട്ട് സമുഹമില്ല...
അവരെന്റെ കൂടപ്പിറപ്പാണ് അത് കൊണ്ട് തളരില്ല...
പ്രകൃതി രണ്ടും കൽപിച്ചാണ്....
പ്രകൃതിയോട് മൽസരിക്കാനാവില്ല...
കൂടപ്പിറപ്പ്കളെ കൈവിടാനുമാവില്ല....
അത് കൊണ്ട് നമ്മളും രണ്ടും കൽപിച്ച് തന്നെ...
ഏത് പരിതസ്ഥിതിയിലും നാം തയ്യാർ...മാവേലിക്കരയിൽ ദുരിദ ബാധിത കേന്ദ്രത്തിലേക്ക് ആഹാരസാധനങ്ങളും മറ്റ് ഉപയോഗ സാധനങ്ങളുമായി തിരുവനന്തപുരം സേവാഭാരതി മാവേലിക്കരയിലേ ദുരിദാശ്വാസ കേമ്പിലേക്ക്പോകുന്നു
മാനവ സേവ മാധവ സേവ


ദുരിദ ബാധിത കേന്ദ്രത്തിലേക്ക് ആഹാരസാധനങ്ങളും മറ്റ് ഉപയോഗ സാധനങ്ങളുമായി
#പാലക്കാടിന്‌ #കൈത്താങ്ങായി #കോയമ്പത്തൂർ #സഹോദരങ്കൾ

കോയമ്പത്തൂർ സൊണ്ടക്കാമ്പുത്തൂറിൽ നിന്നും സ്വയംസേവകർ സഹായഹസ്തവുമായി സേവാഭാരതിയോടൊപ്പം...#Sevabharathi_Emergency_Response_Team..
Helpline members
#8330083324
Please whatsapp contact details and landmark
#24x7
#standwithkeralaസേവാഭാരതി @ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ..

ഇതിനോടകം രണ്ടായിരത്തോളം യാത്രക്കാർക്കാണ് ഭക്ഷണപ്പൊതികൾ നൽകിയത്. ചുരുങ്ങിയ സമയത്തിനുളളിൽ നിറഞ്ഞ മനസോടെ അടുക്കളയിൽ ഭക്ഷണമുണ്ടാക്കി ഇലയിൽ പൊതിഞ്ഞയച്ച അമ്മമാരാണ് നമ്മുടെ ശക്തി. ഭക്ഷണവിതരണം രാത്രിയും തുടരും...കോതമംഗലം പ്രദേശത്ത് സേവാഭാരതി രക്ഷാ പ്രവർത്തനം നടത്തുന്നു. പരമാവധി ആളുകളെ സുരക്ഷിത സ്ഥാനത്തിലേക്ക് മാറ്റുവാൻ സാധിക്കുന്നു..

പുലർച്ചെ 2.30 നും സഹായഹസ്തങ്ങളുമായി സേവാഭാരതി പ്രവർത്തകർ കോതമംഗലം ശാന്തിനഗറിൽ

നാടിനു വേണ്ടി സേവാഭാരതിയോടൊപ്പം ഞങ്ങളുമുണ്ട്.
ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരൻ
#ABVP_SevaBharathi
#keralafloods


ശ്രീനാരായണവിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്‌കൂളിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.പ്രിൻസിപ്പാൾ എം.വി.നിഷിജ ദേശീയ പതാക ഉയർത്തി.തുടർന്ന് നടന്ന സ്വാതന്ത്ര്യദിന ആഘോഷപരിപാടിയിൽ സ്കൂൾ മാനേജർ പൂങ്ങാട്ട് മാധവൻ നബൂതിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ Rtd.പോലീസ് സൂപ്രണ്ട് സദാനന്ദൻ നായർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടനാട് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളും അഭ്യുതയകാംഷികളും സമാഹരിച്ച 1000 ജോഡി വസ്ത്രങ്ങൾ സേവാഭാരതിക്കു വേണ്ടി RSS ജില്ലാ വ്യവസ്ത പ്രമുഖ് രാഘവൻ ഏറ്റുവാങ്ങി. എ.അരവിന്ദാക്ഷൻ,പി.ടി.എ പ്രസിഡണ്ട് പ്രമോദ്,എം.ഠി.എ പ്രസിഡണ്ട് രേഷ്മ എന്നിവർ സന്നിഹിതരായി.
പാലക്കാട് ദുരിതാശ്വാസ കാമ്പിലേക്ക് നൽകുവാനായി രാഷ്‌ട്രീയ സ്വയംസേവക് സംഘം മുതുകുറുശ്ശി ശാഖ യുടെ ചെറിയ സഹായം സേവാഭാരതി ക്കു കൈമാറുന്നു

#കന്നഡ_നാട്ടിൽ_നിന്ന്_സഹായ_ഹസ്തം

വയനാട്ടിൽ എത്തിയ Hosur people society പ്രവർത്തകർ സേവാഭാരതി സുൽത്താൻ ബത്തേരി മുഖേന അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.
#സേവാഭാരതി


പാലക്കാട്ടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സേവാഭാരതി മുഖേന 5 ലക്ഷം രൂപയുടെ വസ്ത്രങ്ങൾ നൽകിയ ഹാർവിക വസ്ത്ര നിർമ്മാണ കമ്പനിക്ക് ഒരായിരം സ്നേഹാശംസകൾ..
#സേവാഭാരതി

#keralafloods
#keralarains


തിരുവൈരാണിക്കുളത്ത് പല വീടുകളും ഒറ്റപ്പെട്ടു...
രക്ഷാപ്രവർത്തനവുമായി സേവാഭാരതി
#സേവാഭാരതി

#keralafloods
#keralarains#കുടുക്കയിലെ_സമ്പാദ്യം_സേവാഭാരതിക്ക്‌_നൽകി
കുന്നംകുളം സ്വദേശിനിയായ പതിനൊന്നുകാരി കുടുക്കയിലിട്ടു സൂക്ഷിച്ച ചെറു സമ്പാദ്യം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
വയനാട് ജില്ലാ സേവാ പ്രമുഖ സതീഷ്ജി ഏറ്റുവാങ്ങി.
#സേവാഭാരതി

കുട്ടനാട് ദുരിതാശ്വാസ പ്രവർത്തനത്തിന് വേണ്ടി ബാലവികാസ കേന്ദ്ര സമന്വയ സമിതി ശേഖരിച്ച ഭക്ഷ്യധാന്യങ്ങൾ, വിത്രങ്ങൾ, പഠനോപകരണങ്ങൾ, മരുന്നുകൾ എന്നിവ നെടുമുടിയിൽ പ്രവർത്തിക്കുന്ന സേവാഭാരതി ദുരിതാശ്വാസ കേന്ദ്രത്തിൽ സന്ദർശനം നടത്തി ബാലവികാസ കേന്ദ്ര സമന്വയ സമിതി സംസ്ഥാന സെക്രട്ടറി ശ്രീ.ആർ.സജീവൻ, സംസ്ഥാന സമിതി അംഗം ശ്രീ .ബി.രാമചന്ദ്രൻ എന്നിവർ ചേർന്ന് . ശബരിഗിരി വിഭാഗ് സംഘചാലക് ശ്രീരാമചന്ദ്രൻ ജി ക്ക് നൽകുന്നു. വിഭാഗ് പ്രചാരക് ശ്രീനിഷ്, സേവാപ്രമുഖ് ജയകൃഷ്ണൻ, ബാലവി കാസ കേന്ദ്രം സമിതി അംഗങ്ങളായ ശ്രീ.പി.എം.ആണ്ടവൻ, ശ്രീമതി.എൻ.രതി എന്നിവർ സന്നിഹിതരായിരുന്നു.


സേവാഭാരതിയുടെ നേതൃത്വത്തിൽ കോതമംഗലം വിവേകാനന്ദ വിദ്യാലയത്തിലെ ക്യാമ്പ്..


പ്രളയക്കെടുതികൾ അനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങായി പ്രിയ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ സ്വരൂപിച്ച 2300 kg അരിയും ഒപ്പം തിരുവനന്തപുരം ലൊയോള കോളേജ് ഓഫ് സോഷ്യൽ സയന്സസിലെ പ്രിയ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ലഭിച്ച ഭക്ഷ്യദാന്യങ്ങളും, വസ്ത്രങ്ങളും മറ്റു സാമഗ്രഗികളും തിരുവല്ല സേവാഭാരതി ദുരിതാശ്വാസ ക്യാമ്പിനു കൈമാറി.
ഇന്ന് വെളുപ്പിന് 3 മണി മുതൽ കുന്നുകര പഞ്ചായത്തിലെ ചെറിയ തേക്കാനത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ രോഗികളായവരെ
ശ്രീനാരായണ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ സേവാഭാരതി പ്രവർത്തകർ മെഡിക്കൽ കോളേജ് ക്യാമ്പിൽ ഉള്ളവർക് പ്രഭാതഭക്ഷണവും നൽകുന്നു....


ഒലവക്കോടിലെ മസ്ജിദിൽ കുടുങ്ങിയ ലോറി പുറത്തേക്ക് മാറ്റുന്ന സേവാഭാരതി പ്രവർത്തകർ ..

കട്ടപ്പന സേവാഭാരതിയുടെ നേതൃത്വത്തിൽ അഞ്ചുരുളി താമരപ്പാറ വനവാസി കോളനിയിൽ ഭഷ്യ ഉത്പന്നങ്ങൾ വിതരണം നടത്തി .RSS ഇടുക്കി വിഭാഗ് പ്രചാരക് വി ഗോവിന്ദൻ ,RSS വ്യവസ്ഥ പ്രമുഖ് T.R ബിനു ,RSS ജില്ലാ സഹകാര്യവാഹ്‌ KV സാബു , സേവാഭാരതി കട്ടപ്പന സെക്രട്ടറി അജിത് സുകുമാരൻ ,സുബിൻകുമാർ തുടങ്ങിയവർ പങ്കെടുത്തു
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹജീവികൾക്കും ഒരു കൈതാങ്ങായി കൊല്ലം പെരുമൺ ഇൻജിനറിയിംഗ് കോളേജിലെ #ABVP യൂണിറ്റിലെ വിദ്യാർത്ഥികൾ സമാഹരിച്ച ഉൽപ്പന്നങ്ങൾ യൂണിറ്റ് സെക്രട്ടറി സേവാഭാരതി കൊല്ലം സമതി സെക്രട്ടറി അഡ്വ.വേണുഗോപാലിന് കൈമാറുന്നു: RSS കൊല്ലം നഗർ കാര്യവാഹ് ശ്രീ ഓലയിൽ ഗോപൻ സന്നിഹിതനായിരുന്നു.. അരി, നോട്ട് ബുക്കുകൾ, സോപ്പ്, വസ്ത്രങ്ങൾ, സാനിട്ടറി നാപ്കൻസ്, പുതപ്പുകൾ, തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ രണ്ടു ദിവസങ്ങൾ കൊണ്ടാണ് വിദ്യാത്ഥികൾ സമാഹരിച്ചത്.

അകത്തേത്തറ പഞ്ചായത്ത് അമ്പാട്ട്തോട് പ്രദേശത്ത് ശക്തമായ മഴയില്‍ വെെദ്യുതി ലെെനില്‍ മരം വീണ് വെെദ്യതിയും വഴിയും മുടങ്ങി.
സേവാഭാരതി പ്രവര്‍ത്തകര്‍ മരം വെട്ടിമാറ്റി പൂര്‍വ്വസ്ഥിതിയിലാക്കുന്നു..
   

Swami Vivekananda

Indian Saint

Our duty is to encourage every one in his struggle to live up to his own highest idea, and strive at the same time to make the ideal as near as possible to the Truth.

Aadi Shankara

Indian Saint

Give up identification with this mass of flesh as well as with what thinks it a mass. Both are intellectual imaginations. Recognise your true self as undifferentiated awareness, unaffected by time, past, present or future, and enter Peace.